കണ്ണൂര്‍ പരിയാരം ഗവര്‍മെന്റ് മെഡി. കോളേജിലെ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. കാത്ത് ലാബില്‍ കാര്‍ഡിയാക് വാസ്കുലര്‍ ടെക്നീഷ്യന് ഡിപ്ലോമ കോഴ്സിന് പഠിക്കുന്ന 12 വിദ്യാര്‍ത്ഥിനികളാണ് രേഖാമൂലം മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. കാത്ത് ലാബിലെ ടെക്നീഷ്യന് വിളയാങ്കോട് സ്വദേശി ശ്രീജിത്തിനെതിരേയാണ് പരാതി. വിദ്യാര്‍ത്ഥിനികളുടെ പരാതി അന്വേഷിക്കാന്‍ ഡോക്ടര്‍മാരായ സവിത, സുധ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടംഗ കമ്മീഷനെ മെഡിക്കല്‍ കോളേജധികൃതര്‍ നിയോഗിച്ചു. രണ്ട് ദിവസത്തിനകം അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. റിപ്പോര്‍ട്ട് പരിശോധിച്ച് വിദ്യാര്‍ത്ഥിനികളുടെ പരാതി പരിയാരം പോലീസിനും കൈമാറും. കാത്ത് ലാബിലെ താല്‍ക്കാലിക ടെക്നീഷ്യനാണ് ശ്രീജിത്ത്.