ജമ്മു-കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു, രണ്ട് സൈനികര്‍ക്ക് പരിക്ക്

ജമ്മു-കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. രണ്ട് സി.ആർ.പി.എഫ് സൈനികർക്ക് പരിക്കേറ്റു. ഇപ്പോഴും പ്രദേശത്ത് ഏറ്റമുട്ടൽ തുടരുകയാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.

ഇന്ന് പുലർച്ചെ ശ്രീനഗറിലെ ബത്മാലുവിലാണ് ജമ്മു-കശ്മീർ സുരക്ഷ ഉദ്യോഗസ്ഥരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരുടെ ഒളി സങ്കേതത്തിനെ പറ്റി സൈന്യത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരരുടെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ് രണ്ട് തീവ്രവാദികളെ പിടികൂടിയിട്ടുണ്ട്. .

ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്ന് ആയുധങ്ങൾ ഒന്നും കണ്ടെടുത്തിട്ടില്ലെന്നും കശ്മീർ പോലീസ് പറഞ്ഞു. സുരക്ഷയുടെ ഭാഗമായി മേഖലയിലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ബത്മാലുവിൽ അതിശക്തമായ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. നഗരത്തിലെ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ സുരക്ഷാ സേന തെരച്ചിൽ നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

മൂന്ന് ദിവസം മുമ്പ് ജമ്മു-കശ്മീരിലെ സോപോറിൽ സൈന്യവുമുണ്ടായ ഏറ്റുമുട്ടലിൽ 5 ഭീകരർ കൊല്ലപ്പെട്ടിരുന്നു.

terrorist attackJammu-Kashmir
Comments (0)
Add Comment