ചെന്നൈയില്‍ കെട്ടിടം തകര്‍ന്ന് ഒരു മരണം; 28 പേര്‍ക്ക് പരിക്ക്

ചെന്നൈയിൽ കെട്ടിട നിർമാണ സ്ഥലത്തെ തൊഴിലാളികള്‍ താമസിച്ചിരുന്ന താല്‍ക്കാലിക കെട്ടിടം തകർന്ന് ഒരാള്‍ മരിച്ചു. അപകടത്തില്‍ 28 പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് അപകടം ഉണ്ടായത്.

ശനിയാഴ്ച രാത്രിയേടെയാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിർമാണത്തിലിരുന്ന ആശുപത്രി കെട്ടിടത്തിന്റെ സമീപം പണിത തൊഴിലാളികളുടെ താൽക്കാലിക താമസസ്ഥലമായ കെട്ടിടമാണ് തകർന്നത്.

കുറഞ്ഞത് 50 തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയതായി കാഞ്ചീപുരം ജില്ലാ കളക്ടർ സി. പൊന്നയ്യ പറഞ്ഞു. അപകടസമയത്ത് 50 പേരും കെട്ടിടത്തിലുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്. എന്തായാലും കൂടുതല്‍ പേരുണ്ടോ എന്നതറിയാനായി തെരച്ചില്‍ തുടരുകയാണ്.

chennai building collapsescaffolding
Comments (0)
Add Comment