ന്യൂഡൽഹി: ലോക്‌സഭയില്‍ ഏഴ് കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സസ്‌പെൻഷൻ പിൻവലിച്ചു. ഡൽഹി കലാപ വിഷയത്തിൽ പ്രതിഷേധിച്ച എംപിമാരായ രാജ് മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, ടി.എൻ പ്രതാപൻ, ബെന്നി ബഹനാൻ, ഗൗരവ് ഗോഗോയ്, മാണിക്കം ടാഗോർ, ഗുർജീത് സിംഗ് ഓജ്‌ല എന്നിവരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്.
എംപിമാരുടെ സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് പാർലമെന്റിലെ ഇരുസഭകളും ഇന്ന് പ്രക്ഷുബ്ധമായിരുന്നു. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.