ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവ് നടത്തുമെന്നും ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നും സര്‍വെ ഫലം. ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം അലയടിക്കുമെന്നാണ് എബിപി സര്‍വെ പറയുന്നത്. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 33.5 ശതമാനത്തില്‍ നിന്നും 7.3 ശതമാനം വോട്ട് വര്‍ധിച്ച് 40.8 ലേക്ക് ഉയരുമെന്നും, ബിജെപിയുടെ വോട്ടുവിഹിതം 8.2 ശതമാനം കുറഞ്ഞ് 38.3 ശതമാനത്തിലേക്ക് ചുരുങ്ങുമെന്നുമാണ് സർവെ ചൂണ്ടിക്കാട്ടുന്നത്.
ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് അടുത്ത വർഷം അദ്യമാണ് നടക്കുക. ആകെ 70 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 35 സീറ്റും ബിജെപിക്ക് 27 സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. നിലവില്‍ ബിജെപിയില്‍ ഉള്‍പാർട്ടി പോര് അതിരൂക്ഷമായതു കൊണ്ടാണ് ഉത്തരാഖണ്ഡില്‍ ത്രിവേന്ദ്ര സിംഗ് റാവത്തിനെ മാറ്റി തിരാത് സിംഗ് റാവത്തിനെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയാക്കിയത്.സംസ്ഥാനത്ത് കന്നിയങ്കത്തിനിറങ്ങുന്ന എഎപി 5 സീറ്റവരെ നേടിയേക്കുമെന്നും സർവെ. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് നിലവില്‍ 11 സീറ്റുണ്ട്.