കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കലക്ട്രേറ്റ് മാർച്ച്

Jaihind News Bureau
Thursday, July 5, 2018

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കാസർകോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ട്രേറ്റ് മാർച്ചും വിശ ദീകരണ യോഗവും സംഘടിപ്പിച്ചു. നിരവധി അവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.

പി എഫ് ആർ ഡി എ നിയമം റദ്ദ് ചെയുകയും സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിലനിർത്തുകയും ചെയുക, 2019 ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ പെൻഷൻ പരിഷ്‌കരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുക, കുടിശികയുള്ള ആനുകൂല്യങ്ങൾ അടിയ ന്തിരമായി അനുവദിക്കുക, പെൻഷൻകാർക്ക് പ്രത്യേക ചികിത്സ പദ്ധതികൾ നടപ്പിലാക്കുക, 70 വയസിനുമേൽ പ്രായമുള്ളവർക്ക് അധിക പെൻഷൻ അനുവദിക്കുക, യു.ജി.സി എ ഐ സി റ്റി ഇ മെഡിക്കൽ എജ്യുകേഷൻ പെൻഷനുകൾക്ക് പരിഷ്‌കരണത്തിന്റെ പ്രയോജനം ലഭ്യമാക്കി കൊണ്ട് അടിയന്തിര ഉത്തരവ് ഇറക്കുക തുടങ്ങിയ നിരവധി അവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത് മാർച്ചിന്‍റെ ഉദ്ഘാടനം കെ.എസ്.എസ്.പി.യു. സംസ്ഥാന വൈസ് പ്രസിഡന്‍റ് വി. കൃ ഷണൻ നിർവഹിച്ചു.

കാസർകോട് ജില്ലയിലെ നുറുകണക്കിനു പെൻഷൻകാർ കളക്ട്രേറ്റ് പരിസരത്ത് നടന്ന സമരത്തിൽ പങ്കെടുത്തു.

https://www.youtube.com/watch?v=XMJcjKjNhBU