‘കെഎസ്ആർടിസി ജീവനക്കാർ കള്ള് കുടിച്ചോ എന്നു പരിശോധിക്കുന്ന സർക്കാർ കഞ്ഞി കുടിച്ചോ എന്നുകൂടി നോക്കണം’; ഗതാഗതമന്ത്രിയോട് എം. വിന്‍സെന്‍റ്

Jaihind Webdesk
Thursday, June 27, 2024

 

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ കള്ളു കുടിച്ചോ എന്നു നോക്കുന്ന സർക്കാർ അവർ കഞ്ഞി കുടിച്ചോ എന്നുകൂടി നോക്കണമെന്ന് നിയമസഭയിൽ എം. വിൻസെന്‍റ് എംഎൽഎ. കെഎസ്ആർടിസി ജീവനക്കാർ മദ്യപിച്ചോ എന്നറിയാൻ പരിശോധന നടത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു എംഎൽഎയുടെ പരാമർശം. പിന്നാലെ മറുപടി നൽകിയ മന്ത്രി ഗണേഷ് കുമാർ കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നൽകാൻ സംവിധാനം ഉണ്ടാക്കുമെന്ന് വ്യക്തമാക്കി. കെഎസ്ആർടിസി ബസ് ഡ്രൈവർമാരെ കള്ളു കുടിച്ച് വണ്ടിയോടിക്കാൻ അനുവദിക്കില്ല. ഡ്രൈവർമാരിൽ പരിശോധന കർശനമായപ്പോൾ അപകട നിരക്ക് വൻതോതിൽ കുറഞ്ഞുവെന്നും മന്ത്രി സഭയെ അറിയിച്ചു.