കുളിരുതേടി ചെല്ലാം പൊന്മുടിയില്‍

തിരുവനന്തപുരം നഗരത്തില്‍ നിന്ന് സംസ്ഥാന പാത രണ്ട് വഴി യാത്രചെയ്ത് നെടുമങ്ങാട്- ചുള്ളിമാനൂര്‍- വിതുര- തേവിയോട് വഴി ഗോള്‍ഡന്‍വാലി. അവിടെനിന്നും 22 ഹെയര്‍പിന്‍ വളവുകള്‍ കഴിയുമ്പോള്‍ പൊന്മുടി എന്ന പ്രകൃതി വിസ്മയം കാണാം. നിമിഷനേരം കൊണ്ട് അടുത്ത് നില്‍ക്കുന്ന കാഴ്ച പോലും മറച്ച് വെക്കുന്ന കോടമഞ്ഞും, നോക്കെത്താ ദൂരത്തോളം പടര്‍ന്നുകിടക്കുന്ന മല നിരകളും കണ്ണിന് കുളിമ നൽക്കുന്ന കാഴ്ച്ചയാണ്.

പൊന്മുടിയിലെ കാഴ്ചകള്‍ക്ക് പുറമേ സഞ്ചാരികൾക്ക് പ്രിയം ഏകുന്നത് അവിടേക്കുള്ള യാത്ര കൂടിയാണ്. വിതുര ടൗണ്‍ കഴിയുമ്പോള്‍ മുതല്‍ ആരംഭിക്കും പ്രകൃതിഭംഗിയുള്ള കാഴ്ച്ചകൾ. കാഴ്ച്ചകൾ കണ്ട് മുന്നോട് പോകുമ്പോൾ കല്ലാർ നദി റോഡരികിൽ കൂടെ ഒഴുകുന്ന കാഴ്ച്ചകൾ കണ്ട് മുന്നോട്ട് നീങ്ങാം.

അവിടം കഴിയുമ്പോൾ പൊന്മുടിയെന്ന സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെ ഒരുവശം കൊക്കയും മറുവശം കയറ്റവുമായ റോഡിലൂടെയുള്ള യാത്ര ചെയ്യുമ്പോൾ പല കാഴ്ചകളുടെ കാണാം. ഈ യാത്രയിലാണ് പൊന്‍മുടി യാത്രയുടെ സൗന്ദര്യമായ ഹെയര്‍പിന്‍ വളവുകള്‍. 22 ഹെയര്‍പിന്‍ വളവുകളാണ് നാം പൊന്മുടിയുടെ മുകളിലെത്തുന്നതിന് മുമ്പ് പിന്നിടേണ്ടത്.

മുകളിലെത്തിക്കഴിഞ്ഞാല്‍ തണുപ്പ് ശരീരത്തെ മൂടുന്ന പൊന്മുടിയുടെ കാലാവസ്ഥയാണ് നമ്മെ കാത്തിരിക്കുന്നത്. അറ്റം കൂര്‍ത്ത കുന്നുകളും അവരെ മുടി നിൽക്കുന്ന പുല്‍മേടുകളും വനവുമൊക്കെയായി കാഴ്ചയുടെ ഒരു സദ്യതന്നെ സഞ്ചാരികള്‍ക്കായി പൊന്മുടി കരുതി വെച്ചിരിക്കുന്നു. പൊന്‍മുടി മുകളിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് വിശാലമായ ടോപ്‌സ്‌റ്റേഷന്‍. മൂടല്‍മഞ്ഞിനെ കീറിമുറിച്ച് ടോപ്‌സ്‌റ്റേഷനിലേക്കുള്ള യാത്ര മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും. ടോപ്പ് സ്‌റ്റേഷനില്‍ എത്തിയാലോ, ചോലവനങ്ങളും, പുല്‍മേടുകളും ചേര്‍ന്ന കാഴ്ചയാണ് സഞ്ചാരികൾക്ക് കാണാൻ സാധിക്കുന്നത്.
പൊന്‍മുടിയില്‍ ആദ്യമായി വിശ്രമസങ്കേതങ്ങള്‍ നിര്‍മിച്ചത് തിരുവിതാംകൂര്‍ രാജാക്കന്‍മാരാണ്. അന്നത്തെ കാലത്ത് രാജകുടുംബത്തില്‍പെട്ടവര്‍ക്ക് മാത്രമേ ഇവിടെ താമസിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളു. ഇന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപ്രധാനകേന്ദ്രമാണ് ഈ പര്‍വത നിരകൾ.

പൊന്‍മുടിയില്‍നിന്ന് തെക്കന്‍ പശ്ചിമഘട്ടത്തിലെ വരയാട്ടുമൊട്ട തുടങ്ങിയ ട്രക്കിങ് കേന്ദ്രങ്ങളിലേക്ക് പോകാനാകും. വരയാടുകള്‍ ധാരാളമുള്ള സ്ഥലമായ ഇവിടേക്ക് പൊന്‍മുടിയില്‍നിന്ന് മൂന്ന് മണിക്കൂര്‍ ട്രക്കിങ് മതി. നവംബര്‍ മുതല്‍ മെയ് വരെയുള്ള കാലമാണ് അനുയോജ്യം. വിതുരയില്‍നിന്ന് പൊന്‍മുടിക്കുള്ള വഴിയിലാണ് മീന്‍മുട്ടി വെള്ളച്ചാട്ടം.

താമസം, ഭക്ഷണം എന്നിവയ്ക്ക് ടൂറിസം വകുപ്പ് ഗസ്റ്റ്ഹൗസുമായി 04722890230 എന്ന നമ്പരില്‍ ബന്ധപ്പെടാം.

മുറി ബുക്കുചെയ്യാന്‍ ടൂറിസം ഭരണവിഭാഗം ഓഫീസ്, തിരുവനന്തപുരം, ഫോണ്‍: 04712327366 എന്ന വിലാസത്തിലും ബന്ധപ്പെടാം.

keralaponmuditrivandrum tourismtourist spot in keralaeco tourism in kerala
Comments (0)
Add Comment