തിരുവനന്തപുരം: ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മോഷണത്തിന് പിടികൂടിയ യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോൺഗ്രസ്. ആവശ്യം ഉന്നയിച്ച് വി. എസ് ശിവകുമാർ എം എൽ എയുടെ നേതൃത്വത്തിൽ ഫോർട്ട് പൊലീസ് സ്റ്റേഷനു സമീപം കോണ്‍ഗ്രസ് പ്രതിഷേധം സഘടിപ്പിച്ചു . പൊലീസിനെ മാറ്റി നിർത്തി സമഗ്രമായ അന്വേഷണം നടത്തിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.
അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി യുവാവിന്റെ ബന്ധുക്കൾ രംഗത്തെത്തി. മകനെ ഇടിച്ചു കൊന്നതാണെന്ന് മാതാപിതാക്കൾ ആരോപിച്ചു. മോഷ്ടിച്ചു എന്ന പരാതി ഇല്ലാതെ ആണ് കസ്റ്റഡിയിൽ എടുത്തത്. അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവർക്കെതിരെ നടപടി വേണം. മുമ്പും ഇടിക്കട്ട കൊണ്ടു ഇടിച്ചിട്ടുണ്ടെന്നും മാതാപിതാക്കൾ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.