തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ എസ്.എഫ്.ഐ ഗുണ്ടായിസം പ്രതിഷേധാര്‍ഹമാണെന്നും അക്രമ രാഷ്ട്രീയത്തെ പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.
കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ‘സര്‍ഗ്ഗ’കള്‍ച്ചറല്‍ പരിപാടിക്കിടെയാണ് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ആശിഷ്, വൈസ് പ്രസിഡന്റ് നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്യാമ്പസിന് പുറത്തു നിന്നെത്തിയവരുടെ സഹോയത്തോടെ അക്രമപരമ്പര അഴിച്ചുവിട്ടത്. യൂണിറ്റ് വൈസ് പ്രസിഡന്റ് ഹുസൈനുല്‍ ജുനൈസിന് ക്രൂരമായി പരിക്കേറ്റു. യൂണിറ്റ് പ്രസിഡന്റ് ലസീഖ ഉള്‍പ്പടെയുള്ള വനിതാ പ്രവര്‍ത്തകരെയും മര്‍ദ്ദിച്ചു.
നേരത്തെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍ കയറി ജുനൈസ് പങ്കെടുത്ത ദേശീയ കായിക മത്സരങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ നശിപ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ കെ.എസ്.യു സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.