എതിരില്ലാതെ രാജസ്ഥാനില്‍ നിന്നും രാജ്യ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്മോഹന് സിങിന് ആശംസകള്‍ നേര്‍ന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗലോട്. ട്വിറ്ററിലൂടെ ആണ് അശോക് ഗെഹ്ലോട്ട് ആശംസകള്‍ നേര്‍ന്നത്. വിവിധ വിഷയങ്ങളിലുള്ള മന്മോഹന് സിങ്ങിന്റെ അറിവും പ്രവര്‍ത്തി പരിചയവും രാജസ്ഥാനിലെ ജനങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ട് ആണെന്നും അശോക് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന മദന്‍ ലാല്‍ സെയ്നി അന്തരിച്ചതിനെ തുടര്‍ന്നാണ് രാജസ്ഥാനില്‍ ഒഴിവുവന്നത്. ബിജെപി അദ്ധ്യക്ഷന്‍ ഒഴിഞ്ഞ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് മന്‍മോഹന്‍സിങ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.