ഇന്ത്യന്‍ ഭൂമി ചൈനയ്ക്ക് മുന്നില്‍ അടിയറവ് വച്ചു, എവിടെവച്ചാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കണം; മോദിക്കെതിരെ രാഹുല്‍ ഗാന്ധി

 

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ ഭൂമി പ്രധാനമന്ത്രി ചൈനയ്ക്ക് മുന്നില്‍ അടിയറവ് വെച്ചെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഭൂമി ചൈനയുടേതാണെങ്കില്‍ എങ്ങനെയാണ് ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടമായതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. എവിടെവച്ചാണ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment