ആശമാര്‍ക്ക് ആശ്വാസമാകാന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍

Jaihind News Bureau
Monday, March 3, 2025


സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചു കൊണ്ട് വിവിധ ജില്ലകളില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.മാര്‍ച്ചിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരന്‍ എംപിയും, തിരുവനന്തപുരത്ത് നടന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉദ്ഘാടനം ചെയ്തു.

ആശ വര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും, ആശ വര്‍ക്കര്‍മാരുടെ സമരത്തോടുള്ള സര്‍ക്കാര്‍ നിലപാട് മാറ്റണമെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി പറഞ്ഞു. നിലപാട് മാറ്റുന്നില്ലെങ്കില്‍ കോണ്‍ഗ്രസും യു ഡി എഫും സമരം ശക്തമാക്കും.മനുഷ്യത്വം കാണിക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അത് കൊണ്ടാണ് അര്‍ദ്ധരാത്രിയില്‍ മഴ പെയ്യുമ്പോള്‍ ആശ വര്‍ക്കര്‍മാരുടെ സമരപന്തലിലെ പ്ലാസ്റ്റിക് ഷീറ്റ് പൊലീസ് ബലം പ്രയോഗിച്ച് മാറ്റിയതെന്നും സമരം ഉദ്ഘാടനം ചെയ്തു കോണ്ട് അദ്ദേഹം സംസാരിച്ചു.

തീവ്ര വലതുപക്ഷ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും ആശാവര്‍ക്കര്‍മാരുടെ സമരത്തെ ഭീഷണിപ്പെടുത്തി ഒതുക്കുവാനുള്ള ശ്രമം നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം ‘സിപിഎം ഇപ്പോള്‍ തൊഴിലാളി പാര്‍ട്ടിയല്ല മുതലാളി പാര്‍ട്ടിയാണെന്നും ഈ സമരത്തോടൊപ്പം തങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ഓണറേറിയ വ്യവസ്ഥ മാറ്റിന്യായമായ വേതനം ആശാവര്‍ക്കര്‍മാര്‍ക്ക് ഉറപ്പാക്കുമെന്നദ്ദേഹം വ്യക്തമാക്കി.എ ഐ സി സി സെക്രട്ടറി അറിവഴകന്‍,എം എം ഹസ്സന്‍.പാലോട് രവി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

സര്‍ സിപിയുടെ ഏകാധിപത്യ ശൈലിയാണ് പിണറായി വിജയന്‍ കേരളത്തില്‍ തുടരുന്ന തെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍.കൊല്ലത്ത് ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് തൊഴിലാളികളെ ഒറ്റു കൊടുക്കുന്ന പ്രസ്ഥാനമായി മാറിയെന്നദ്ദേഹം കുറ്റപ്പെടുത്തി.ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദും ഭാരവാഹികളും സമരത്തിന് നേതൃത്വം നല്‍കി.

ആശ വര്‍ക്ക്ര്‍മാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം ജില്ല കോണ്‍ഗ്രസ് കമ്മിറ്റി കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.. കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു.. ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ് യോഗത്തിന് അധ്യക്ഷത വഹിച്ചു. നിരവധി ഡിസിസി അംഗങ്ങളും, മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തു.