അരവിന്ദ് കെജ്രിവാളിനെ മര്‍ദന കേസില്‍ പ്രതിയാക്കാന്‍ നീക്കം

ഡൽഹി ചീഫ് സെക്രട്ടറിയെ മർദിച്ച കേസിൽ അരവിന്ദ് കെജ്‌രിവാളിനെ പ്രതിയാക്കാൻ നീക്കം. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കുമെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്താനാണ് ഡൽഹി പോലീസ് നടപടി തുടങ്ങിയിരിക്കുന്നത്.

അരവിന്ദ് കെജ്‌രിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയേയും പ്രതിയാക്കാൻ നീക്കമുണ്ട്. ഇതിന്റെ നിയമ വശങ്ങളെ കുറിച്ച് പോലീസ് പരിശോധിച്ച് വരികയാണ്. കുറ്റപത്രം ഉടൻ തയാറാക്കുമെന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ വസതിയിൽ ഫെബ്രുവരി 19ന് നടന്ന യോഗത്തിൽ ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ ആപ് എം.എൽ.എമാർ മർദിച്ചതായാണ് പരാതി. പരാതിയെ തുടർന്ന് കെജ്രിവാളിനെയും മന്ത്രിമാരേയും ചോദ്യം ചെയ്യുകയും കെജ്രിവാളിന്റെ വസതിയിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.

സംഭവ ദിവസം കെജ്രിവാളിന്റെ വീട്ടിലെ ക്യാമറ 40 മിനിറ്റോളം ഓഫാക്കിയ നി ലയിലായിരുന്നു. മുൻകൂട്ടിയുള്ള ഗൂഢാലോചന മൂലമാണ് സി.സി ടി.വി ഓഫാക്കിയിരുന്നത് എന്നാണ് പോലീസ് വാദം.

Arvind Kejriwal
Comments (0)
Add Comment