ഹനാനെ അധിക്ഷേപിച്ച കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

Jaihind News Bureau
Monday, July 30, 2018

കോളേജ് വിദ്യാർഥിനി ഹനാനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കൊല്ലം സ്വദേശി സിയാദാണ് അറസ്റ്റിലായത്. കൂടുതൽ പേർ ഉടൻ പിടിയിലാകും.

കൊച്ചിയിൽ മീൻ വിൽപന നടത്തി പഠനം മുന്നോട്ട് കൊണ്ടുപോയിരുന്ന ഹനാനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ സംഘടിത ആക്രമണം നടന്നിരുന്നു. ഈ സംഭവത്തിൽ പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇതിനോടകം നിരവധി പേരുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ പരിശോധിച്ച് അന്വേഷണം തുടരുകയാണ്. കൊല്ലം സ്വദേശി സിയാദാണ് ഒടുവിൽ അറസ്റ്റിലായത്. ചേർത്തലയിൽ ഹോട്ടൽ ജീവനക്കാരനാണ് ഇയാൾ.

8 പേരുടെ പട്ടിക കൂടി പോലീസിന്റെ കയ്യിലുണ്ട്. ഇവരെയും ഉടൻ അറസ്റ്റ് ചെയ്യും. ഈ കേസിൽ ഫേസ് ബുക്കിൽ ലൈവ് വീഡിയോ നൽകിയ വയനാട് സ്വദേശി നൂറുദീൻ ഷേക്കാണ് ആദ്യം കസ്റ്റഡിയിലായത്. ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഹനാനെ കുറിച്ച് അശ്ലീല പരാമർശം നടത്തിയ ഗുരുവായൂർ സ്വദേശി വിശ്വനാഥനെയും അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.