സോഷ്യൽ മീഡിയയിൽ തരംഗമായി ബേബി ചാങ്കോ

Jaihind News Bureau
Wednesday, August 1, 2018

ഏഴ് മാസം പ്രായമായ ‘ബേബി ചാങ്കോ’ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇടതൂർന്ന മുടിയിഴകളാണ് ഈ കൊച്ചു സുന്ദരിയെ താരമാക്കുന്നത്.

ജപ്പാനിലെ ഒസാക്കയിലാണ് അത്ഭുതമായി മാറിയിരിക്കുന്ന ഈ പെൺകുഞ്ഞ്. പൂർണ്ണവളർച്ചയെത്തിയ മനുഷ്യൻ തോറ്റുപോകും ഏഴ് മാസം പ്രായമായ ഈ കുഞ്ഞിന്‍റെ മുടിക്കു മുൻപിൽ..! ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇൻസ്റ്റഗ്രാമിൽ ബേബി ചാങ്കോയ്ക്ക് 186,000 ൽ ഏറെ ഫോളോവേഴ്‌സ് ആണ് ഉള്ളത്. ചാങ്കോയ്ക്ക് 4 മാസം പ്രായമുള്ളപ്പോൾ അമ്മയാണ് ഈ അക്കൗണ്ട് തുറന്നത്. അപ്പോഴെ കട്ടികൂടുതല്‍ കാരണം മുടി കെട്ടുപിണയുന്നത് ഒഴിവാക്കാനായി കുഞ്ഞിന്‍റെ മുടി വെട്ടാൻ തുടങ്ങിയിരുന്നു.

2017 ഡിസംബറിലാണ് ബേബി ചാങ്കോ പിറന്നത്. ഇടതൂർന്ന നല്ല കറുത്ത മുടിയാണ് ഈ ചെറുപ്രായത്തിൽ കുഞ്ഞിനുള്ളത്.

ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരെ ഇതിനോടകം കുഞ്ഞു ചാങ്കോ നേടിക്കഴിഞ്ഞു. ആരെയും ആകർഷിക്കുന്ന ഭാവഭേദങ്ങളുമായി നിരവധി ചിത്രങ്ങളാണ് ബേബി ചാങ്കോയുടേതായി ഉള്ളത്. ചില ദിവസം മുടി കെട്ടിയ ചാങ്കോയെ കാണാമെങ്കിൽ മറ്റ് ദിവസം മുടി അഴിച്ചിട്ട ചാങ്കോയെയും കാണാം. ഇത് വരെ 48 ചിത്രങ്ങളെ പോസ്റ്റ് ചെയ്തിട്ടുള്ളു എങ്കിലും അവയിൽ ഓരോന്നിനും ചുരുങ്ങിയത് 10,000 ലൈക്ക്‌സും നിറഞ്ഞ കമന്റ#് ബോക്‌സും കാണാം ഈ അക്കൗണ്ടിൽ. കഴിഞ്ഞ ദിവസം അമ്മ പോസ്റ്റ് ചെയ്ത ‘ഹെയർ ഡയറി ‘ എന്ന ചിത്രത്തിലൂടെ മാത്രം 130,000 ൽ അധികം ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്. ബേബി ചാങ്കോ സോക്ഷ്യൽ മീഡിയയിലെ താരമായി മാറിയെങ്കിലും മാതാപിതാക്കൾ അധികം വിവരം പുറത്ത് വിട്ടിട്ടില്ല.