സഹായം മുടക്കുന്ന ഭരണാധികാരികളെക്കുറിച്ച് യു.എ.ഇ പ്രധാനമന്ത്രിയുടെ ട്വീറ്റ്

Jaihind Webdesk
Monday, August 27, 2018

സഹായം മുടക്കുന്ന അധികാരികളെക്കുറിച്ച് യു.എ.ഇ പ്രധാനമന്ത്രി നടത്തിയ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വന്‍ചര്‍ച്ചയാകുന്നു. രണ്ടുവിധത്തിലുള്ള അധികാരികള്‍ ഉണ്ടെന്നും കുറിപ്പില്‍ അദേഹം തുറന്ന് എഴുതി.

ജനങ്ങളെ സേവിക്കുന്ന അധികാരികളെയും ജനങ്ങള്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ മുടക്കുന്ന അധികാരികളെയും കുറിച്ചാണ് ജീവിതം എന്നെ പഠിപ്പിച്ചതെന്നും ദുബായ് ഭരണാധികാരി കൂടിയായ ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റില്‍ പറയുന്നു. കേരളത്തിനുള്ള യു.എ.ഇ സഹായം വേണ്ട എന്ന ഇന്ത്യന്‍ നിലപാട് കൂടി ഇതോടൊപ്പം കൂട്ടിവായിച്ചാണ് ഈ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.