സന്താനത്തിന്‍റെ സെർവർ സുന്ദരം ജൂലൈ 6ന് തീയേറ്ററിലെത്തും

Jaihind News Bureau
Saturday, June 23, 2018

തമിഴ് ചിത്രം സെർവർ സുന്ദരം ജൂലൈ 6ന് തീയേറ്ററുകളിൽ എത്തും. സന്താനമാണ് ചിത്രത്തിൽ കേന്ദ്ര കഥാപത്രത്തെ അവതരിപ്പിക്കുന്നത്.

സന്താനത്തെ നായകനാക്കി സംവിധാകയൻ ആനന്ദ് ബൽക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. കെനന്യ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പുതുമുഖം വൈഭവി നായികയാവുന്ന സെർവർ സുന്ദരത്തിൽ തമിഴ് താരമായിരുന്ന നാഗേഷിന്റെ കൊച്ചുമകൻ ബിജേഷും അഭിനയിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

കിറ്റി, രാധാ രവി , സ്വാമി നാഥൻ, മയിൽ സ്വാമി എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെർവർ സുന്തരത്തിൽ ഷെഫിന്റെ വേഷത്തിലാണ് സംന്താനം എത്തുക. സൗരഭ് ശുക്ല ചിത്രത്തിൽ ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 1964 ൽ നാഗേഷ് നായനായി ഇറങ്ങിയ സെർവർ സുന്തരം എന്ന ചിത്രത്തിന്റെ തലക്കെട്ടുതന്നെയാണ് ഈ ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത്.