സംസ്ഥാനത്ത് ശക്തമായ മഴ; ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.

https://www.youtube.com/watch?v=pD2zJYsNj_A

മലയോര മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ യാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്. രാത്രി ഏഴ് മുതൽ പുലർച്ചെ ഏഴു വരെയുള്ള യാത്രകൾ പരിമിതപ്പെടുത്താനാണ് നിർദേശം.

ഈ മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുണ്ട്. ചാലുകളുടെ അരികിൽ വാഹനനങ്ങൾ നിർത്തരുത്. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യരുത്. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലയിലെ ജനങ്ങൾ ജാഗരൂകരായിരിക്കണം. ഉദ്യോഗസ്ഥർ അവശ്യപ്പെട്ടാൽ മാറി താമസിക്കുവാൻ മടി കാണിക്കരുതെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

സംസ്ഥാനത്തെ ബീച്ചുകളിൽ കടലിൽ ഇറങ്ങരുതെന്നും നിർദേശമുണ്ട്. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ സമീപവാസികൾ ശ്രദ്ധിക്കണം. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങരുത്. മഴ കനത്ത സാഹചര്യത്തിൽ എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നല്‍കിയിട്ടുണ്ട്.

 

Disaster Management AuthorityRain
Comments (0)
Add Comment