ശ്വാസകോശ അണുബാധ ഭേദമായി; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി

Jaihind Webdesk
Wednesday, February 22, 2023

 

ബംഗളുരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. ശ്വാസകോശ അണുബാധ മാറിയതായി ബംഗളുരു ആശുപത്രി അധികൃതർ അറിയിച്ചു. ദൈനംദിന കാര്യങ്ങൾ സ്വയം ചെയ്യുന്ന ആരോഗ്യസ്ഥിതിയിലേക്ക് അദ്ദേഹം എത്തിയതായും മാർച്ച് ആദ്യവാരത്തോടെ ചികിത്സയുടെ രണ്ടാം ഘട്ടം ആരംഭിക്കാനാകുമെന്നാണ് കരുതുന്നതെന്നും ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.