വ്യാജ സർട്ടിഫിക്കറ്റ് : സ്ഥാപനത്തിന് എതിരെ നടപടി എടുക്കാതെ സംസ്ഥാന സർക്കാർ

Jaihind News Bureau
Thursday, June 21, 2018

വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയെന്ന് പൊലീസ് കണ്ടെത്തിയ കണ്ണൂരിലെ മെഡ് സിറ്റി ഇൻറർനാഷണൽ എന്ന സ്ഥാപനത്തിന് എതിരെ നടപടി എടുക്കാതെ സംസ്ഥാന സർക്കാർ. വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്ന പരാതിയിൽ മെഡ് സിറ്റി ചെയർമാൻ രാഹുൽ ചക്രപാണിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ ചെയർമാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടും സ്ഥാപനം അടച്ചുപൂട്ടാൻ പൊലീസും സർക്ക തയ്യാറാവുന്നില്ല. ഉന്നത സി പി എം നേതാക്കളുമായി ബന്ധമുള്ളത് കൊണ്ടാണ് നടപടി എടുക്കാത്തത് എന്ന വിമർശനം ഉയരുന്നു.