വിവോ നെക്‌സ് ഇന്ത്യയില്‍ എത്തി

Jaihind News Bureau
Friday, July 20, 2018

വിവോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ് സ്മാർട് ഫോണുകളായ വിവോ നെക്‌സ് ഇന്ത്യയിലെത്തി.
പ്രീമിയം മോഡലായ നെക്‌സ് എസിന്‍റെ പരിഷ്‌കരിച്ച പതിപ്പാണ് വിവോ നെക്‌സ്.

ഇതുവരെ ഇറങ്ങിയിട്ടുള്ള ഫോണുകളിൽ ഏറ്റവും മികച്ച ബേസൽലെസ് ഫോൺ എന്ന് വിശേഷിപ്പിക്കാവുന്നതാണ് വിവോ നെക്‌സ്. 8 ജിബി റാം, 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സെൻസർ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. മൂന്നാം തലമുറ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സെൻസറുമായാണ് വിവോ നെക്‌സ് വരുന്നത്. 10 ശതമാനം വേഗതയേറിയതും 50 ശതമാനം കൂടുതൽ കൃത്യതയുമുള്ളതാണ് ഈ ഫിംഗർപ്രിന്‍റ് സെൻസർ എന്നാണ് കമ്പനിയുടെ അവകാശവാദം. വിവോ നെക്‌സ് പോപ്-അപ് സെൽഫി ക്യാമറയോടെയാണ് വരുന്നത്. ഫോണിന്‍റെ ബോഡി-ടു-സ്‌ക്രീൻ അനുപാതം 91.24 ശതമാനമാണ്. ഡുവൽ സിം വിവോ നെക്‌സ് ആൻഡ്രോയ്ഡ് 8.1 ഒറിയോ അടിസ്ഥാനമാക്കിയ ഫൺടച്ച് 4.0 ഒസിലാണ് പ്രവർത്തിക്കുന്നത്. 6.59 ഇഞ്ച് ഫുൾ എച്ച് ഡി,സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയോടെയാണ് ഈ ഫോൺ വരുന്നത്. 8 ജിബിയാണ് റാം. മുൻവശത്ത് 8 മെഗാപിക്‌സലിന്റെ പോപ്-അപ് സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. 128 ജിബി അല്ലെങ്കിൽ 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് സൗകര്യത്തോടെയാണ് നെക്‌സ് എസ് വരുന്നത്. 4ജി , ഡുവൽ ബാൻഡ് വൈ-ഫൈ, ബ്ലൂട്ടൂത്ത് , യുഎസ്ബി പോർട്ട്, ഒറ്റിജി പിന്തുണ എന്നിവയാണ് ഈ സ്മാർട് ഫോണിലെ പ്രധാന കണക്ടിവിറ്റി ഒപ്ഷനുകൾ. 4000 എംഎച്ച് ആണ് ബാറ്ററി.
വിവോ നെക്‌സ് ഹാൻഡ്‌സെറ്റിന്‍റെ ഇന്ത്യയിലെ വില 44,990 രൂപയാണ്. ആമസോൺ ഇന്ത്യ വഴിയാണ് ആദ്യ വിൽപ്പന. 8ജിബി റാമിന്‍റെ ഒരു വേരിയന്‍റ് മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. വിവോ നെക്‌സ് എ ഇന്ത്യയിൽ അവതരിപ്പിച്ചില്ല.