വരുന്നു യമഹ ഏറോക്സ് 155…

Jaihind News Bureau
Monday, June 25, 2018

ഗിയര്‍ലെസ് സ്കൂട്ടറുകള്‍ നിരത്തിലെ താരങ്ങളാകുന്ന കാഴ്ചയാണിപ്പോള്‍ കാണാനാകുന്നത്. ‘സ്കൂട്ടര്‍’ എന്ന വിശേഷണത്തില്‍ ഒതുക്കി നിര്‍ത്താവുന്നവയല്ല സമീപകാലത്തായി നിരത്തിലെത്തുന്ന മോഡലുകള്‍. ഗിയര്‍ലെസ് സ്മാര്‍ട് ബൈക്കുകളെന്ന് പറയാവുന്ന ഈ മോഡലുകളാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. വിപണിയിലെ ട്രെന്‍ഡ് മനസിലാക്കിയ കമ്പനികളും ചുവട് മാറ്റിച്ചവിട്ടുകയാണ്.

ആപ്രിലിയ 150, സുസുക്കി ബര്‍ഗ്മാന്‍ 125 തുടങ്ങിയവ മോഡലുകള്‍ ഈ ഗണത്തില്‍ പെടുത്താവുന്ന ഗിയര്‍ലെസ് ബൈക്കുകളാണ്. ഇപ്പോള്‍ ഇവയ്ക്കെല്ലാം വെല്ലുവിളിയായി എത്തിയിരിക്കുകയാണ് യമഹയുടെ കരുത്തന്‍, ഏറോക്സ് 155 (Aerox 155). ഇന്ത്യയിലെ ലോഞ്ചിംഗ്

155 സി.സി ലിക്വിഡ് കൂള്‍ ഫോര്‍ സ്ട്രോക്ക് എന്‍ജിനാണ് ഏറോക്സിനുള്ളത്. 14. 8 bhp കരുത്തില്‍ 14.4 Nm ടോര്‍ക്ക്. ട്യൂബ് ലെസ് ടയറും 14 ഇഞ്ച് അലോയ് വീലുകളുമാണ്ഏറോക്സിന്. മുന്‍വീലില്‍ ഡിസ്ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണുള്ളത്. ബ്രേക്കിംഗിന് ABS സംരക്ഷണവും കമ്പനി നല്‍കിയിട്ടുണ്ട്. 2019 ഏപ്രിലോടെ ABS നിര്‍ബന്ധമാക്കിക്കൊണ്ട് നിയമം പ്രാബല്യത്തില്‍ വരികയാണെന്നത് ഇതിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

മുന്നില്‍ ടെലസ്കോപിക് സസ്പെന്‍ഷനും പിന്നില്‍ ഡ്യുവല്‍ ഷോക്ക് സസ്പെന്‍ഷനുമാണുള്ളത്. ഇരട്ട എല്‍.ഇ.ഡി ഹെഡ് ലാമ്പ്, എല്‍.ഇ.ഡി ടെയ്ല്‍ ലാമ്പ്, മൊബൈല്‍ ചാര്‍ജിംഗ് സോക്കറ്റ്, 5.8 ഇഞ്ച് വലിപ്പമുള്ള എല്‍.സി.ഡി സ്ക്രീന്‍ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രമെന്‍റ് കണ്‍ട്രോള്‍ തുടങ്ങിയവയും ഏറോക്സിനെ മനോഹരമാക്കുന്നു. 25 ലിറ്റര്‍ സ്റ്റോറേജ് സ്പേസ് ഹെല്‍മെറ്റ് സൂക്ഷിക്കാന്‍ പര്യാപ്തമാണ്.

ഏതായാലും യമഹയുടെ കരുത്തന്‍റെ ഇന്ത്യയിലെ അരങ്ങേറ്റം ഉടനെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

teevandi enkile ennodu para