വയനാട്ടിലെ യുവദമ്പതികളുടെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Jaihind News Bureau
Sunday, July 8, 2018

വയനാട്ടിൽ യുവദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാകുന്നു. മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗിക്കുന്നത്.

വടക്കേ വയനാട്ടിലെ കണ്ടത്തുവയൽ പുരിഞ്ഞിയിൽ ആണ് നാടിനെ നടുക്കിയ സംഭവം. വാഴയിൽ വീട്ടിൽ ഉമ്മർ, ഭാര്യ ഫാത്തിമ എന്നിവരാണ് വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടത്. വീട്ടിലെ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

3 മാസം മുമ്പായിരുന്നു ഉമ്മറിന്റെയും ഫാത്തിമയുടെയും വിവാഹം. പോലീസ് പരിശോധനയിൽ ഫാത്തിമയുടെ ആഭരണങ്ങൾ നഷ്ടപ്പട്ടതായി കണ്ടെത്തി. അതേസമയം സംഭവത്തെ തുടർന്ന് നാട്ടുകാർ വലിയ ഭീതിയിലാണ്. ദമ്പതികളുടെ തലയിലും കഴുത്തിലുമാണ് ആഴത്തിൽ വെട്ടേറ്റത്. കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെടുക്കാനായിട്ടില്ല. കേസില്‍ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.