ലോക ലഹരി വിരുദ്ധ ദിനാചരണം ജൂണ്‍ 26 ന് ഗാന്ധി പാര്‍ക്കില്‍

Jaihind News Bureau
Saturday, June 23, 2018

ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്‍ , സേവന വികാസ് കേന്ദ്ര, ആറ്റിങ്ങല്‍ മള്‍ട്ടി ജിം എന്നിവയുടെ സംയുക്താഭിമുഖൃത്തില്‍ ലോക ലഹരി വിരുദ്ധ ദിനാചരണവും കഴിഞ്ഞ ഒരു വര്‍ഷമായി ലഹരി ഒഴിവാക്കൂ വ്യായാമം ശീലമാക്കൂ എന്ന സന്ദേശമുയര്‍ത്തി മുപ്പത് മിനിട്ടില്‍ അഞ്ഞൂറ്റി അന്‍പതില്‍ പരം നക്കിള്‍ പുഷ് അപ്പ് ജാക്സണ്‍ ഗോമസ്സിന്‍റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി 365 ദിവസം നടത്തി വരുന്നതിന്‍റെ സമാപനവും ചൊവാഴ്ച് നടക്കും .

അന്നേ ദിവസം 4 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന ലഹരി വിരുദ്ധ പ്രചരണ റാലി സിറ്റി പോലീസ് കമ്മിഷണര്‍ പി. പ്രകാശ്‌ ഫ്ലാഗ് ഓഫ്‌ ചെയ്യും. 5.30 ന് ഗാന്ധി പാര്‍ക്കില്‍ നടത്തുന്ന ലോക ലഹരി വിരുദ്ധ ദിനാചരണം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.കായിക്കര ബാബു അധ്യക്ഷത വഹിക്കും ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി ചടങ്ങില്‍ മുഖൃാതിഥിയായിരിക്കും.