ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ് : എച്ച്. എസ് പ്രണോയ് രണ്ടാം റൗണ്ടില്‍

Jaihind News Bureau
Monday, July 30, 2018

2018 ബാഡ്മിന്‍റൺ ലോക ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗം സിംഗിൾസ് ആദ്യ റൗണ്ട് മത്സരത്തിൽ ജയം സ്വന്തമാക്കി എച്ച്. എസ് പ്രണോയ്. ന്യൂസിലാന്‍റിന്‍റെ അഭിനവ് മനോട്ടയെ നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെടുത്തിയാണ് പ്രണോയ് അടുത്ത റൗണ്ടിലേക്ക് കടന്നത്. സ്‌കോർ : 21-12, 21-11., 28 മിനുട്ട് മാത്രം നീണ്ട മത്സരത്തിലാണ് പ്രണോയിയുടെ ആധികാരിക വിജയം. ചൈനയിലെ നാൻജിംഗിൽ ജൂലൈ 30 മുതൽ ഓഗസ്റ്റ് 5 വരെയാണ് മത്സരങ്ങൾ നടക്കുക.