ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ട് ഇന്ന് പനാമയെ നേരിടും. നിർണായക മത്സരത്തിനായി ഇറങ്ങുന്ന കൊളംബിയയുടെ എതിരാളികൾ പോളണ്ടാണ്. അതേ സമയം നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കാനാവും ജപ്പാനും സെനഗലും ഇന്ന് കളത്തിലിറങ്ങുക.
കഴിഞ്ഞ മൂന്നു ലോകകപ്പുകളിൽ സാധ്യമാവാതിരുന്ന ആദ്യ മത്സരത്തിലെ വിജയം ഈ ലോകകപ്പിൽ സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിനായി ഇംഗ്ലണ്ട് ഇറങ്ങുന്നത്. ലോകകപ്പിലെ നവാഗതരായ പനാമ ആണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. വിജയത്തോടെ അടുത്ത റൗണ്ടിലേക്ക് സ്ഥാനം ഉറപ്പിക്കുകയായിരിക്കും ഇംഗ്ലണ്ടിന്റെ ലക്ഷ്യം. മികച്ച ഫോമിൽ ഉള്ള ഹാരി കെയ്ൻ തന്നെ ആയിരിക്കും ഇംഗ്ലണ്ടിന്റെ കുന്തമുന.ലോകകപ്പിലെ ആദ്യ പോയിന്റ് സ്വന്തമാക്കാൻ ആയിരിക്കും പനാമയുടെ ശ്രമം. ബെൽജിയത്തിനോട് ആദ്യ പകുതിൽ മികച്ച പ്രതിരോധം കഴ്ച്ചവെച്ച പനാമ പക്ഷേ രണ്ടാം പകുതിയിൽ വഴങ്ങിയത് മൂന്നു ഗോളുകളാണ്.
ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട കൊളംബിയയും പോളണ്ടും വിജയം ലക്ഷ്യമിട്ട് ഇറങ്ങുമ്പോൾ തീപാറുമ്മേന്നത് ഉറപ്പ്. കഴിഞ്ഞ മത്സരത്തിൽ വന്ന പിഴവുകൾ ആണ് സെനഗലിന്റെ രണ്ടു ഗോളുകളിലേക്കും. അത്കൊണ്ട് തന്നെ ടീമിൽ മാറ്റം വരുത്താൻ കോച്ച് ആദം നൗൽക നിര്ബന്ധിതനായിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ പന്ത് ലഭിക്കാതെ ബുദ്ധിമുട്ടുന്ന ലവൻഡോവ്സികിയെ ആയിരുന്നു കാണാൻ കഴിഞ്ഞിരുന്നത്. അത് കൊണ്ട് തന്നെ ടീം ക്യാപ്റ്റൻ ആയ ലെവൻഡോവ്സിക് പന്ത് ലഭിക്കുന്ന തരത്തിലുള്ള ഗെയിം പ്ലാൻ ആയിരിക്കും പോളണ്ട് തയ്യാറാക്കുക.
ജപ്പാനോട് തോൽവി വഴങ്ങിയ കൊളംബിയ ടീമിൽ മാറ്റങ്ങളുമായാവും ഇറങ്ങുക. കഴിഞ്ഞ മത്സരത്തിൽ ബെഞ്ചിൽ ആയിരുന്ന ഹാമിഷ് റോഡ്രിഗസ് ടീമിലേക്ക് തിരിച്ചെത്തും. പൊസഷൻ ഫുട്ബാൾ കളിച്ചു ഗോൾ ചാൻസുകൾക്കായി കാത്തിരിക്കുന്ന പോളണ്ടിന്റെ വിങ്ങർമാരെ ബോക്സിലേക്ക് പന്തെത്തിക്കുന്നത് തടയാൻ കഴിഞ്ഞാൽ കൊളംബിയക്ക് എതിരാളികളെ പിടിച്ചു നിർത്താൻ കഴിയും.
ഗ്രൂപ്പ് ഒ യിൽ ജപ്പാനാണ് സെനഗലിന്റെ എതിരാഴികൾ. ആദ്യ മത്സരത്തിൽ ഇരു ടീമുകളും വിജയിച്ചിരുന്നു. അതിനാൽ ഇന്നത്തെ മത്സരം കൂടി ജയിച്ച് പ്രീ ക്വാർട്ടർ ഉറപ്പിക്കാനാവും ടീമുകൾ ശ്രമിക്കുക.
ഷിൻജി കഗാവ നയിക്കുന്ന ആക്രമണമാണ് ജപ്പാന്റെ കരുത്ത്. ഇന്നും കഗാവ തന്നെയാവും ജപ്പാന്റെ ആക്രമണങ്ങളുടെ ചുക്കാൻ പിടിക്കുക. സെനഗലിനെ കരുത്ത് സാഡിയോ മാനെയാണ്. ലിവർപൂളിൽ തിളങ്ങിയ മാനെ ആദ്യ മത്സരത്തിൽ അത്രകണ്ട് കളിച്ചില്ലെങ്കിലും ഇന്ന് താരം വിശ്വരൂപം പുരത്തെടുത്താൽ അവർക്ക് സാധ്യത ഏറും.