ലൂയിസ് ഹാമിൽട്ടൺ ജർമൻ ഗ്രാൻപ്രീ ജേതാവ്

Jaihind News Bureau
Monday, July 23, 2018

ജർമൻ ഗ്രാൻപ്രീ എഫ് വൺ പോരാട്ടത്തിൽ മെഴ്‌സിഡസിന്‍റെ ബ്രിട്ടീഷ് താരം ലൂയിസ് ഹാമിൽട്ടൺ ജേതാവായി. 14-ആം സ്ഥാനത്ത് ഡ്രൈവിംഗ് ആരംഭിച്ച ഹാമിൽട്ടൺ ആവേശോജ്വല പോരാട്ടത്തിലാണ് ഒന്നാമതെത്തിയത്.

പോൾപൊസിഷനിൽ മത്സരം ആരംഭിച്ച ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ പ്രതികൂലകാലാസ്ഥയിൽ തകർന്നു പുറത്തായതും ഹാമിൽട്ടണിനു ഗുണമായി.
മെഴ്‌സിഡസിന്‍റെ ബോട്ടസ് രണ്ടാമതും ഫെരാരിയുടെ കിമി റൈക്കോൺ മൂന്നാമതും ഫിനിഷ് ചെയ്തു. ഇതോടെ 188 പോയിൻറുമായി ഹാമിൽട്ടൺ ഡ്രൈവേഴ്‌സ് ചാമ്പ്യൻഷിപ്പിൽ മുന്നിലെത്തി.

കഴിഞ്ഞ ദിവസം മെഴ്‌സിഡസ് 361 കോടി രൂപയുടെ വാർഷിക പ്രതിഫലത്തിൽ ഹാമിൽട്ടണുമായി രണ്ടുവർഷ കരാർ ഒപ്പിട്ടിരുന്നു. ലോകത്തിൽ ഏറ്റവും അധികം വാർഷിക പ്രതിഫലം കൈപ്പറ്റുന്ന എട്ടാമത് കായിക താരം എന്ന റിക്കാർഡിൽ അതോടെ ഹാമിൽട്ടൺ എത്തി.