റിയല്‍ ആക്ടര്‍ക്ക് ഒരു സല്യൂട്ട്; ‘ഞാന്‍ മേരിക്കുട്ടി’യെ വാനോളം പുകഴ്ത്തി ഭദ്രന്‍

Jaihind News Bureau
Friday, June 22, 2018

രഞ്ജിത്ത് ശങ്കര്‍ – ജയസൂര്യ കൂട്ടുകെട്ടില്‍ പുത്തന്‍ പ്രമേയവുമായെത്തിയ ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തെ വാനോളം പുകഴ്ത്തി സംവിധായകന്‍ ഭദ്രന്‍. സിനിമയെക്കുറിച്ച് ഒരു പാട് അഭിമാനം തോന്നുന്നുവെന്നും ജയസൂര്യ എന്ന റിയല്‍ ആക്ടര്‍ക്ക് ഒരു സല്യൂട്ട് കൊടുത്തേ മതിയാവൂവെന്നും ഭദ്രന്‍ പറയുന്നു. പ്രമേയം ട്രാൻസ്‌ ജൻഡറിന്‍റെ ജീവിതം ആയതു കൊണ്ട് അൽപം social stigma യോടു കൂടിയാണ് ഞാൻ തീയേറ്ററിൽ പോയതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.