റിപ്പറായി മണികണ്ഠന്‍ എത്തുന്നു

Jaihind News Bureau
Wednesday, June 20, 2018

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലുടെ മലയാളികളുടെ മനസ് ഇടം നേടിയ നടനാണ് മണികണ്ഠൻ. റിപ്പർ എന്ന പുതിയ ചിത്രത്തിൽ പുതുമാർന്ന കഥാപാത്രവുമായാണ് മണിക്ണഠ്ൻ എത്തുന്നത്.

കമ്മട്ടിപ്പാടത്തിലെ ബാലൻ എന്ന കഥപാത്രത്തെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ ആവില്ല. ഈ ഒറ്റ കഥപാത്രത്തിലുടെ ജനഹൃദയങ്ങൾ കീഴടക്കിയ നടനാണ് മണിക്ണ്ഠൻ. റിപ്പർ എന്ന ചിത്രത്തിലൂടെ വ്യത്യസ്തമായ കഥാപാത്രമായാണ് മണികണ്ഠൻ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. നവാഗതനായ സ്‌ന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് റിപ്പർ.

കേരളത്തിലെ കുപ്രസിദ്ധ കൊലയാളി റിപ്പർ ചന്ദ്രന്റെ ജീവിതമാണ് സിനിമയാകുന്നത് . റിപ്പർ ചന്ദ്രന്റെ ജിവിതത്തിലെ നിർണായക നിമിഷങ്ങളും ഭീതിജനകമായ സന്ദർഭങ്ങളും സിനിമയിൽ പ്രതിപാദിക്കുന്നത്. സെവൻ ജി സിനിമാസിന്റെ ബാനറിയിൽ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സജി മോൻ ആണ്. കാസർകോട്, കണ്ണൂർ എന്നി ജില്ലകളാണ് പ്രധാന ലൊക്കേഷൻ.