കേരളവിപണിയും കീഴടക്കി റമ്പുട്ടാന്‍

Jaihind News Bureau
Friday, July 6, 2018

കേരള വിപണി കീഴടക്കുകയാണ് വിദേശ ഇനം പഴമായ റമ്പുട്ടാൻ. അരോഗ്യ പ്രദമായ റമ്പുട്ടാൻ കേരളീയർക്ക് ഇപ്പോൾ ഇഷ്ട പഴങ്ങളിൽ ഒന്നാണ്.

https://www.youtube.com/watch?v=i8q7uIFdhr4

കാലവർഷം കർഷകർക്ക് ദുരിതകാലമാണെങ്കിൽ അതെ കാലവർഷം അനുഗ്രഹമാകുന്ന ഒരു വിഭാഗം കർഷകരാണ് റമ്പുട്ടാൻ കർഷകർ. വേനൽക്കാലം തുടങ്ങുന്ന മാർച്ച് മാസത്തിൽ പൂത്ത് തുടങ്ങുന്ന റമ്പുട്ടാൻ മരങ്ങൾ കാലവർഷമെത്തുന്ന ജൂൺ മാസം ആക്കുന്നതോടെ ചുവന്ന് പഴുത്ത് പാകമായി വിളവെടുപ്പിന് തയാറാകുന്നു. കാഴ്ചയിൽ ആകർഷണീയതയോടൊപ്പം വളരെ അധികം മാധുര്യമേറിയതും ഒപ്പം ആരോഗ്യ പ്രദവുമായ റമ്പുട്ടാൻ പഴങ്ങൾ ഇന്ന് കേരളിയരുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ്.

പഴങ്ങളുടെ സംരക്ഷണത്തിനായി കീടാനാശിനികൾ ഉപയോഗിക്കേണ്ടത്തതിനാലും അത്തരത്തിൽ ഉള്ള അപാകതകളും ഈ ഫലത്തിന് ഇല്ല. ഇതുതന്നെയാണ് കേരളത്തിൽ വിദേശിയായ റമ്പുട്ടാൻ പഴത്തിന് ഡിമാന്റ് കൂടുവാൻ കാരണവും. കർഷകരെ സംബന്ധിച്ചിടത്തോളം ഒരു മരത്തിൽ നിന്ന് 5,000 രുപ മുതൽ 30,000 രുപ വരെ വരുമാനം ലഭിക്കുന്നു.

വിപണിയിൽ റമ്പുട്ടാൻ പഴങ്ങൾക്ക് കിലോയ്ക്ക് 200 രൂപ വരെ വില കിട്ടുന്നുണ്ട്. വലിയ അധ്വാനമില്ലാതെ മികച്ച വരുമാനം ലഭിക്കുന്നതിനാൽ കർഷകർക്കും റമ്പുട്ടാൻ കൃഷി ഒരു പരിധിവരെയെങ്കിലും വിശ്വസിക്കാവുന്നതാണ്.