രാഹുല്‍ ഗാന്ധിക്കെതിരായ കേസ്; ഗുജറാത്ത് ഹൈക്കോടതി വിധി ഇന്ന്

Jaihind Webdesk
Friday, July 7, 2023

ന്യൂഡൽഹി:   ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്. വിധി പറയുക രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീലില്‍.  മെയ് രണ്ടിന് അന്തിമ വാദം പൂർത്തിയായി രണ്ട് മാസത്തിന് ശേഷമാണ് വിധി പറയുന്ന്. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്‍റെ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അപ്പീല്‍ അംഗീകരിച്ച് സ്റ്റേ നല്‍കിയാല്‍ രാഹുലിന്‍റെ അയോഗ്യത നീങ്ങും. വിധി എതിരായാൽ ഗുജറാത്തിലെ മേൽക്കോടതിയെ സമീപിക്കാം.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെയാണ് കേസ്. പൊതുറാലിയെ അഭിസംബോധന ചെയ്യവേ, ‘എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം.