രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ധാരണ; ചില മേഖലകളില്‍ ഇളവ് നല്‍കിയേക്കും

Jaihind News Bureau
Saturday, April 11, 2020

 

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോകോണ്‍ഫറന്‍സിലാണ് തീരുമാനം. ചില മേഖകൾക്ക് ഇളവുകൾ നല്‍കണം എന്ന ആവശ്യം മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിക്ക് മുന്നിൽ വെച്ചിട്ടുണ്ട്. ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു.