രാജ്യത്തു നിന്നും ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യവുമായി മാലദ്വീപ്. സൈനിക ഹെലികോപ്റ്ററുകളും സൈനികരെയും അടക്കം പിൻവലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുമായുള്ള സൈനിക കരാർ ജൂണിൽ അവസാനിച്ചത് ചൂണ്ടിക്കാട്ടിയാണ് ചൈനവിധേയത്വമുള്ള മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീനിന്റെ നടപടി.
ചൈനയെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മാലി സർക്കാരിന്റെ പുതിയ നീക്കമെന്നാണ് റിപ്പോർട്ട് .
മാലദ്വീപിൽ സൈന്യത്തെ നിലനിർത്താൻ ഇന്ത്യയെ സഹായിച്ചുവന്ന കരാറിന്റെ കാലാവധി ജൂണിൽ അവസാനിരുന്നു.
ഇത് ചൂണ്ടിക്കാട്ടിയാണ് ചൈനയോട് വിധേയത്വമുള്ള മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീൻ നടപടി സ്വീകരിച്ചത്. സൈനിക ഹെലികോപ്റ്ററുകളും സൈനികരെയും അടക്കം പിൻവലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ, യാമീൻ രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമർത്തുന്നതും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ഇന്ത്യ ശക്തമായി എതിർത്തിരുന്നു. ഇന്ത്യ സൈന്യത്തെ അയക്കണമെന്ന് മാലദ്വീപ് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടതും ദ്വീപ് രാജ്യത്ത് അസ്വസ്ഥത വർധിപ്പിച്ചിരുന്നു.
നാളുകളായി മാലദ്വീപിന് എല്ലാവിധ സാമ്പത്തിക, സൈനിക സഹായങ്ങളും നൽകിവരുന്നത് ഇന്ത്യയാണെങ്കിലും യാമീൻ സർക്കാരിന് ഇപ്പോൾ ചൈനയോടാണ് കൂറ്.
രണ്ട് സൈനിക ഹെലികോപ്റ്ററുകളാണ് ഇന്ത്യ മാലദ്വീപിനു നൽകിയിരുന്നത്. ആരോഗ്യരംഗത്തെ ആവശ്യങ്ങൾക്കായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ തോതിൽ മാറ്റം വന്നതോടെ നാളുകളായി മാലദ്വീപ് ഇത് ഉപയോഗിച്ചിരുന്നില്ല.
ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപു രാഷ്ട്രമായ മാലദ്വീപുമായി അടുക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ ഇന്ത്യ ആശങ്കയോടെയാണു കാണുന്നത്.