രണ്‍ബീര്‍ കപൂറില്‍ നിന്ന് സഞ്ജയ് ദത്തിലേയ്ക്ക്… രൂപാന്തരത്തിന്‍റെ മേക്കിംഗ് വീഡിയോ തരംഗമാകുന്നു..

Jaihind News Bureau
Saturday, July 7, 2018

ബോളിവുഡ് താരം സഞ്ജയ് ദത്തിന്‍റെ ജീവിതകഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രം സഞ്ജു തീയറ്റുകൾ കീഴടക്കുകയാണ്. യഥാർത്ഥ സഞ്ജയ് ദത്ത് ചിത്രങ്ങളെക്കാൾ വൻ പ്രതികരണമാണ് അദ്ദേഹത്തിന്‍റെ ജീവചരിത്രത്തെ ആധാരമാക്കി എടുത്തിരിക്കുന്ന രൺബീർ നായകനായ ചിത്രത്തിന് ലഭിക്കുന്നത്. ഇതിനിടെ അണിയറ പ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോയും തരംഗമാവുകയാണ്.