യൂട്യൂബില്‍ തരംഗമായി നയന്‍താര ചിത്രം കൊളമാവ് കോകിലയുടെ പുതിയ ട്രെയ്‌ലർ

Jaihind News Bureau
Friday, July 6, 2018

നയൻതാര കേന്ദ്രകഥാപാത്രമാകുന്ന തമിഴ് ചിത്രം നയന്‍താര ചിത്രം കൊളമാവ് കോകില (കൊകോ)യുടെ പുതിയ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. പുറത്തിറക്കി മണിക്കൂറുകള്‍ക്കകം വീഡിയോ കണ്ടത് പതിനഞ്ച് ലക്ഷത്തിലധികം ആള്‍ക്കാരാണ്.

തമിഴിലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഡയറക്ടർ ആയിരുന്ന നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സാണ്.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ പ്രേക്ഷകന്‍ ഏറ്റെടുത്തിരുന്നു.

നയന്‍ താരയ്ക്ക് പുറമെ യോഗി ബാബു, ശരണ്യ, ശരവണന്‍, ആര്‍.എസ് ശിവാജി, ചീനു മോഹന്‍, ഹരീഷ് പേരാടി, നാന്‍ കടവുള്‍ രാജേന്ദ്രന്‍, ജാക്വിലിന്‍, അന്‍പ് താസന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ഡോറ, അറാം, വേലൈക്കാരൻ എന്നീ സൂപ്പർ ഹിറ്റുകള്‍ക്ക് ശേഷം നയന്‍താര അഭിനയിക്കുന്ന ചിത്രം എന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ലേഡി സൂപ്പര്‍ താരത്തിന്‍റെ ചിത്രത്തിനായി  കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെയാകാം നിമിഷനേരം കൊണ്ട് ട്രെയ്‌ലർ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്.