യു.പിയിലെ മുസഫര്‍ നഗറിലുണ്ടായ സ്ഫോടനത്തില്‍ 4 മരണം

Jaihind News Bureau
Monday, June 25, 2018

ഉത്തർപ്രദേശിലെ മുസഫർ നഗറിൽ ബോംബ് സ്‌ഫോടനത്തെ തുടർന്ന് 4 മരണം. 3 പേരുടെ നില അതീവഗുരുതരമായി തുടരുന്നു.

മുസഫർ നഗറിലെ ഒരു ആക്രിക്കടയിൽ രാവിലെ 9:40 ഓടു കൂടിയായിരുന്നു സ്‌ഫോടനമുണ്ടായത്. മുസഫർ നഗറിലെ ജനസാന്ദ്രതയുള്ള പ്രദേശമായിരുന്നു ഇത്. സമീപത്തുകൂടി നടന്നുപോവുകയായിരുന്ന 2 പേരും സ്ഫോടനത്തില്‍ മരിച്ചു.

മരിച്ച 2 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തസീം, ഷസാദ് എന്നീ തൊഴിലാളികളാണ് സ്ഫോടനത്തില്‍ മരിച്ചത്. ഇവർ ആക്രി സാമഗ്രികൾ തല്ലിപ്പൊളിക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായത്.

സ്ഫോടനത്തെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സ്ഫോടനത്തിന് കാരണമെന്തെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.