യു.എസ് സുപ്രീം കോടതി ജഡ്ജി ആന്‍റണി കെന്നഡി സേവനം അവസാനിപ്പിക്കുന്നു

 

യു.എസ് സുപ്രീം കോടതി ജഡ്ജി ആന്‍റണി കെന്നഡി ജൂലൈ 31ന് വിരമിക്കും. മുൻ പ്രസിഡന്‍റ് റോണൾഡ് റീഗൻ 1988 ൽ നിയമിച്ച കെന്നഡി 30 വർഷത്തെ സേവനത്തിന് ശേഷമാണ് 82-ാം വയസിൽ പദവി ഒഴിയുന്നത്.

യു.എസ് സുപ്രീം കോടതിയിലെ ഒന്‍പത് ജഡ്ജിമാരും ആജീവനാന്ത കാലത്തേക്കാണ് നിയമിക്കപ്പെടുന്നത്. കെന്നഡി പോകുമ്പോൾ, വലതുപക്ഷക്കാരായ നാലുപേരും ലിബറൽ നയം പുലർത്തുന്ന നാല് പേരുമാണ് അവശേഷിക്കുന്നത്.

തന്‍റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും നയങ്ങളെ പിന്തുണയ്ക്കുന്ന ഒരു വലതുപക്ഷ ജഡ്ജിയെക്കൂടി നിയമിക്കാനുള്ള സുവർണാവസരമാണ് പ്രസിഡന്റ് ട്രംപിന് ഇപ്പോൾ കൈവന്നിരിക്കുന്നത്. കെന്നഡിയുടെ പകരക്കാരനെ 25 പേരുടെ പട്ടികയിൽനിന്ന് ഉടൻ നിയമിക്കുമെന്ന് ട്രംപ് പറഞ്ഞു.

2016ൽ ജസ്റ്റിസ് അന്‍റോണിൻ സ്‌കാലിയ അന്തരിച്ചതിനെത്തുടർന്നുണ്ടായ ഒഴിവിലേക്ക് അന്നത്തെ പ്രസിഡന്‍റ് ഒബാമ നിയമനം നടത്താൻ ശ്രമിച്ചെങ്കിലും സെനറ്റിലും കോൺഗ്രസിലും ഭൂരിപക്ഷമുണ്ടായിരുന്ന റിപ്പബ്ലിക്കന്മാരുടെ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിക്കേണ്ടിവന്നു. സ്‌കാലിയയുടെ പകരക്കാരനായ നീൽ ഗോർസുഷിനെ നിയമിച്ചതും ട്രംപാണ്.

Donald Trumpsupreme courtJustice
Comments (0)
Add Comment