യാത്ര ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കൃത്യത പാലിക്കാന്‍ നിര്‍ദ്ദേശം

Jaihind News Bureau
Thursday, June 14, 2018

ബഹ്‌റിനിൽ പെരുന്നാൾ അവധി ദിനങ്ങളിൽ യാത്ര പോകുന്നവർ വിമാനത്താവളത്തിൽ എത്താൻ നിർദ്ദേശിച്ചിട്ടുള്ള സമയത്തു തന്നെ എത്തണമെന്ന് അധികൃതർ അറിയിച്ചു. യാത്രയ്ക്ക് മൂന്നു മണിക്കൂർ മുൻപായി യാത്രക്കാർ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് രീതി. ഇത് പാലിക്കാതിരിക്കുന്നത് യാത്ര മുടങ്ങാൻ ഇടയാക്കും. പെരുന്നാൾ അവധി ദിനങ്ങളിൽ തിരക്ക് വർധിക്കുന്നതിനാൽ ഉദ്ദേശിച്ച സമയത്തു വിമാനത്താവളത്തിൽ എത്തിപ്പെടാനും യാത്ര നടപടികൾ പൂർത്തീകരിക്കാനും സാധിക്കാതെ വരുന്നത് ഒഴിവാക്കാനാണ് നേരത്തെ എത്തണമെന്ന് നിദേശിച്ചിട്ടുള്ളത് .