മുതിര്‍ന്ന കോൺഗ്രസ് നേതാവ് ഗുരുദാസ് കമ്മത്ത് അന്തരിച്ചു

Jaihind News Bureau
Wednesday, August 22, 2018

കോൺഗ്രസ് നേതാവ് ഗുരുദാസ് കമ്മത്ത് അന്തരിച്ചു. മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തിയ അദേഹം ഐ.ടി കമ്യൂണിക്കേഷൻ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ആയിരുന്നു.

യൂത്ത് കോൺഗ്രസിന്റെ മുൻ ദേശീയ പ്രസിഡന്റായിരുന്നു. ഗുരുദാസ് കമ്മത്തിന്റെ മരണത്തിൽ കോൺഗ്രസ് വക്താവ് രൺദീപ്സിംഗ് സുർജേവാല അനുശോചനം രേഖപ്പെടുത്തി.