മുടി ചവിട്ടിപ്പിടിച്ച് ഉപദ്രവിച്ച പോലീസ് ക്രൂരത; ഡിജിപിക്ക് മുടി പാഴ്സല്‍ അയച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Jaihind Webdesk
Monday, January 15, 2024

 

തിരുവനന്തപുരം: കണ്ണൂരിൽ വനിതാ പ്രവർത്തകയുടെ മുടി ചവിട്ടിപ്പിടിച്ച് പോലീസ് ഉപദ്രവിച്ച സംഭവത്തിൽ
പ്രതിഷേധിച്ച് തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിജിപിക്ക് മുടി അയച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകരുടെ നേതൃത്വത്തിൽ പുളിമൂട്ടിലെ ജനറൽ പോസ്റ്റ് ഓഫീസിൽ നിന്നാണ് ഡിജിപിക്ക് മുടി പാഴ്സൽ അയച്ചത്.

യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു വേറിട്ട പ്രതിഷേധം. സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് നേമം ഷജീർ ഉൾപ്പെടെയുള്ളവർ സമരത്തിന് നേതൃത്വം നൽകി.