മുഖക്കുരു മാറാന്‍ ചില എളുപ്പവഴികള്‍

Jaihind News Bureau
Friday, June 15, 2018

സാധാരണക്കാരെ പ്രത്യേകിച്ച് കൗമാരക്കാരെ അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുഖക്കുരു. ചിലപ്പോൾ പ്രായപൂർത്തിയായവരിലും മുഖക്കുരു കാണാറുണ്ട്. സൗന്ദര്യത്തിൽ ശ്രദ്ധിക്കുന്നവരാണെങ്കിൽ മുഖത്ത് വരുന്ന കുരുക്കളും പിന്നീടുണ്ടാവുന്ന പാടുകളും കലകളും അവരെ വളരെയധികം വിഷമത്തിലാക്കും. യഥാർത്ഥ കാരണം രോമകൂപങ്ങളിൽ അമിതമായി ഉണ്ടാകുന്ന സെബവും നിർജീവ കോശങ്ങളടിഞ്ഞ് സെബേഷ്യസ് ഗ്രന്ധി വികസിക്കുന്നതുമാണ്. ആർത്തവചക്രത്തിലും , പ്രായപൂർത്തിയാവുന്ന ഘട്ടത്തിലുമുണ്ടാവുന്ന ഹോർമോൺ ഉല്പാദനം ഇത്തരം മുഖക്കുരു ഉണ്ടാവുന്നതിനു കാരണമാവുന്നു. ജനിതകമായ കാരണങ്ങൾകൊണ്ടും മുഖക്കുരു ഉണ്ടാവാം.

മുഖക്കുരു – കാരണങ്ങളും പരിഹാരവും ചർമ്മ സംരക്ഷണവും മനസ്സിലാക്കാം.