മഴക്കെടുതി; പത്തനംതിട്ട ജില്ലയില്‍ 37.87 കോടി രൂപയുടെ നാശനഷ്ടം

Jaihind News Bureau
Sunday, July 22, 2018

കാലവർഷക്കെടുതിയിൽ പത്തനംതിട്ട ജില്ലയിൽ ആകെ 37.87 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. 1387 ഹെക്ടർ സ്ഥലത്ത് കൃഷി നാശം സംഭവിച്ചതായും അന്തിമ റിപ്പോർട്ടിൽ ഉണ്ട്. മഴ കുറഞ്ഞതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.