പ്രളയം: പ്രധാന മന്ത്രി കേരളം സന്ദര്‍ശിക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, August 16, 2018

പ്രളയം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ കേരളം നേരിടുന്ന അതീവഗുരുതരമായ സ്ഥിതി വിശേഷം നേരില്‍ കണ്ട് മനസിലാക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി കേരളം സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ദേഹത്തിന് കത്തയച്ചു. ഈ അടിയന്തിര സാഹചര്യം നേരിടാന്‍ കൂടുതല്‍ കേന്ദ്ര ഫണ്ട് അനുവദിക്കണമെന്നും, രക്ഷാ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ കൂടുതല്‍ കേന്ദ്ര സേനയെ അയക്കണമെന്നും അദ്ദേഹം പ്രധാനമത്രിയോട് അഭ്യര്‍ത്ഥിച്ചു.

letter PM