പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ പെട്രോള്‍ ഒഴിച്ചു കൊലപ്പെടുത്താല്‍ ശ്രമം

Jaihind Webdesk
Monday, February 13, 2023

കോഴിക്കോട് : കുറ്റ്യാടിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്താല്‍ ശ്രമം.  ഇന്‍സ്റ്റഗ്രാം സുഹൃത്ത് കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത്താണ് അറസ്റ്റിലായത്.
ആറു വർഷത്തിലധികം പരിചയമുള്ള യുവതി പ്രണയാഭ്യർഥന നിരസിച്ചപ്പോഴാണ് ഇയാൾ കൊല്ലാൻ‍ തീരുമാനിച്ചത്. താമരശേരിയിലുള്ള യുവതിയുടെ വീട്ടിലേക്ക് പെട്രോളുമായി യുവാവ് കയറി വരുന്നത് കണ്ട് മാതാവ് വാതിൽ അടച്ചതിനാൽ ഇയാൾക്ക് അകത്തേക്ക് പ്രവേശിക്കാനായില്ല.
വീട്ടിലെത്തിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.ഇയാളുടെ പക്കല്‍ നിന്ന് പെട്രോളും ലൈറ്ററും പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.