പ്രചരണ രംഗത്ത് സജീവമായി മനീഷയും അമ്മ അനീജയും

Jaihind News Bureau
Saturday, October 5, 2019

വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി മോഹൻകുമാറിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് കുടുംബവും. ഭാര്യയും മകളുമാണ് മോഹൻകുമാറിന് വോട്ടഭ്യർഥിച്ച് പ്രചരണ രംഗത്ത് സജീവമാകുന്നത്.

ക്യാമ്പസ് രാഷ്ട്രീയത്തിലെ പ്രവർത്തന പരിചയവുമായി അച്ഛൻ മോഹൻകുമാറിന് വേണ്ടി വോട്ടഭ്യർഥിക്കുകയാണ് മകൾ മനീഷാ ദേവി. പി എച്ച് ഡി പ്രവേശനം കാത്ത് നിൽക്കുന്ന മനീഷക്കൊപ്പം അമ്മ അനീജയുമുണ്ട്. ശക്തമായ മത്സരം ആയതിനാൽ പരമാവധി വോട്ടർമാരെ നേരിൽ കാണാനാണ് ഇരുവരുടെയും തീരുമാനം. സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള കെ. മോഹൻ കുമാറിനെ തീരുമാനത്തിന് പൂർണ പിന്തുണയാണ് ഭാര്യ അനീജ നൽകുന്നത്.

അച്ഛൻ വിജയിക്കുമെന്ന പ്രതീക്ഷയാണ് മകൾ മനീഷ് ദേവിക്കും. കെ മോഹൻ കുമാർ എന്ന നേതാവിനെ വട്ടിയൂർക്കാവിലെ ജനങ്ങൾക്ക് നന്നായി അറിയാമെന്നും മനീഷ പറയുന്നു.

സജീവ രാഷ്ട്രീയത്തിലേക്കുള്ള മോഹൻകുമാറിന്‍റെ തിരിച്ചുവരവിന് പൂർണ പിന്തുണയാണ് കുടുംബം നൽകുന്നത് . വട്ടിയൂർക്കാവിലെ ജനങ്ങൾ മോഹൻകുമാറിന് ഒപ്പം നിൽക്കുമെന്ന ശുഭ പ്രതീക്ഷയാണ് ഭാര്യ അനിജയ്ക്കും മകൾ മനീഷയ്ക്കും.