പോലീസിലെ ദാസ്യപ്പണി സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

പോലീസിലെ ദാസ്യപ്പണി സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. കെ മുരളീധരന്‍ എം.എല്‍‌.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പോലീസ് ആക്ടിന് വിരുദ്ധമായി ഉന്നത പോലീസ് ഉദ്യാഗസ്ഥർ കോൺസ്റ്റബിൾമാരെ വീട്ടുജോലിക്കടക്കം നിയോഗിക്കുന്നു. പോലീസിന്റെ ഔദ്യാഗിക വാഹനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. മർദനമേറ്റ പോലീസ് ഡ്രൈവർക്കെതിരെ സ്ത്രീപീഡന കേസ് രജിസ്റ്റർ ചെയ്തതും പ്രതിപക്ഷം സഭയില്‍ ചൂണ്ടിക്കാട്ടി.

എ.ഡി.ജി.പിയുടെ മകളെ തൊടാൻ പോലീസിന് ധൈര്യമില്ല. എ.ഡി.ജി.പി ക്കെതിരായ അന്വഷണം നടത്താന്‍‌ മറ്റൊരു എ ഡി.ജി.പി യെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് എന്നതിനാല്‍ കാര്യക്ഷമായ അന്വേഷണം നടക്കില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

ക്യാമ്പ് ഫോളവേഴ്സ് മാരെ പോലീസ് ഉദ്യാഗസ്ഥരുടെ ദാസ്യ പണിക്ക് ഉപയോഗിക്കാറില്ല എന്നാണ് മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ പറഞ്ഞിരുന്നത്. പോലീസിലെ ചില ഉന്നത ഉദ്യാഗസ്ഥരെ സർക്കാർ വഴിവിട്ട് സഹായിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു.

അതേസമയം  തെറ്റായ പ്രവണത ഉണ്ട് എന്ന് തെളിഞ്ഞാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി സഭയില്‍‌ മറുപടിയായി പറഞ്ഞു. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

walk outniyamasabhak muraleedharan
Comments (0)
Add Comment