പോലീസിലെ ദാസ്യപ്പണിയില്‍ നടപടി; സുധേഷ് കുമാറിനെ മാറ്റി

Jaihind News Bureau
Saturday, June 16, 2018

പോലീസിലെ ദാസ്യപ്പണി വിവാദത്തില്‍ എ.ഡി.ജി.പി സുധേഷ് കുമാറിനെതിരെ നടപടി. സുധേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് നീക്കി. പകരം ചുമതല നല്‍കിയിട്ടില്ല. പോലീസുകാരെക്കൊണ്ട് അടിമപ്പണി ചെയ്യിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. എ.ഡി.ജി.പി ആനന്ദകൃഷ്ണന് പകരം ചുമതല നല്‍കി.

അതേ സമയം എ.ഡി.ജി.പിയുടെ മകൾ മർദിച്ച പോലീസ് ഡ്രൈവർ ഗവാസ്‌ക്കറുടെ പരിക്ക് സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട് പുറത്ത് വന്നു. കഴുത്തിലെ കശേരുക്കൾക്ക് ചതവ് ഉണ്ടെന്നാണ് റിപ്പോർട്ട്.[yop_poll id=2]