പൊലീസ് ബോധപൂര്‍വം മുഖത്തടിച്ചു; അടി കിട്ടിയത് വനിത പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത് ചോദ്യം ചെയ്തപ്പോഴെന്ന് നെസിയ

Tuesday, November 7, 2023


പൊലീസ് ബോധപൂര്‍വം മുഖത്തടിച്ചെന്ന് ഇന്നലെ തിരുവനന്തപുരത്ത് കെ.എസ്.യു മാര്‍ച്ചിനിടെ ലാത്തിയടിയേറ്റ നെസിയ. വനിതാ പ്രവര്‍ത്തകരെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്തത് ചോദ്യം ചെയ്തപ്പോഴായിരുന്നു ലാത്തിയടി. പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചു മര്‍ദിച്ചെന്നും ജനറല്‍ ആശുപത്രിയില്‍ ചികില്‍സകിട്ടിയില്ലെന്നും നെസിയ പറഞ്ഞു. പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് പൊലീസ് മര്‍ദ്ദിച്ചു. മുഖത്തും, മൂക്കിനും പരിക്കേറ്റു. ആശുപത്രിയില്‍ എത്തിച്ചിട്ടും മണിക്കൂറുകള്‍ കഴിഞ്ഞാണ് ചികിത്സ കിട്ടിയത്. പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസുകാര്‍ക്ക് എതിരെ നടപടി വേണം. ഇതിനായി മനുഷ്യാവകാശ കമ്മീഷനെ അടക്കം സമീപിക്കുമെന്നും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നസിയ പറഞ്ഞു.