പെരിയ ഇരട്ടക്കൊലപാതകം: ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് സി.പി.എമ്മുകാര്‍ അറസ്റ്റില്‍

Jaihind Webdesk
Tuesday, May 14, 2019

കാസര്‍കോട്: കല്യോട്ട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സി പി എം നേതാക്കള്‍ അറസ്റ്റില്‍. ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠന്‍. കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. അതീവ രഹസ്യമായാണ് ക്രൈംബ്രാഞ്ച് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഇരുവരെയും ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി